21 August Tuesday

വയനാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയതായി അഭ്യൂഹം

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

കൽപ്പറ്റ > വയനാട്ടിലെ മേപ്പാടിയിൽ മാവോയിസ്റ്റുകൾ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയതായി അഭ്യൂഹം. മേപ്പാടികള്ളാടിആനക്കാംപൊയിൽ റൂട്ടിലെ തൊള്ളായിരം എസ്‌റ്റേറ്റിൽ നിർമാണം നടക്കുന്ന റിസോർട്ടിൽ രണ്ട് തൊഴിലാളികളെ ആയുധധാരികളായ നാലംഗ മാവോയിസ്റ്റ് സംഘം ബന്ദികളാക്കിയതായി വൈകിട്ട് 7.30ഓടെ മേപ്പാടി പൊലീസ് സ്‌റ്റേഷനിലേക്ക് ഫോൺ വരികയായിരുന്നു.

മേപ്പാടി ടൗണിൽനിന്നും 10 കിലോമീറ്റർ അകലെ  വനമേഖലയോട് ചേർന്നാണ് കള്ളാടി എസ്‌റ്റേറ്റ് ഉള്ളത്. നിലമ്പൂർ വനമേഖലയുടെ അതിർത്തിയാണിത്. നേരത്തെ പലതവണ ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പൊലീസ്, തണ്ടർബോൾട്ട് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top