25 September Tuesday

പ്രഥമ ഔഷധേശ്വരി പുരസ്‌കാരം ജയറാമിന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


കൂത്താട്ടുകുളം
കൂത്താട്ടുകുളം ശ്രീധരീയം ഔഷദേശ്വരി ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ഔഷധേശ്വരി പുരസ്‌കാരം നടൻ ജയറാമിന് സമ്മാനിച്ചു. കലാരംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ശ്രീധരീയം ചെയർമാൻ എൻ പി നാരായണൻ നമ്പൂതിരി പുരസ്‌കാരം സമ്മാനിച്ചു.
ഉത്സവപ്പറമ്പുകളിലെ

മിമിക്രി വേദികളിൽനിന്ന‌് ആരംഭിച്ച തന്റെ കലാജീവിതം 30 വർഷങ്ങൾക്കുശേഷം മേളപ്രമാണിയായി ക്ഷേത്രമുറ്റങ്ങളിൽ എത്തിച്ചിരിക്കുകയാണെന്നും ആയിരക്കണക്കിന്  ജനങ്ങളുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞതായും ജയറാം പറഞ്ഞു. ക്ഷേത്രം ട്രസ്റ്റി ഹരി എൻ നമ്പൂതിരി സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top