23 September Sunday

വായനപക്ഷാചരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


വൈപ്പിൻ
കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനപക്ഷാചരണം കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ആർ രഘു ഉദ്ഘാടനംചെയ്തു. വൈപ്പിൻ പ്രസ്ക്ലബ‌് പ്രസിഡന്റ് സോജൻ വാളൂരാൻ അധ്യക്ഷനായി.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഒ കെ കൃഷ്ണകുമാർ, പ്രധാനാധ്യാപിക ബീന ജോസ്, കെ വി ശശിധരൻ, കണ്ണദാസ് തടിക്കൽ എന്നിവർ സംസാരിച്ചു. എഴുപുന്ന ഗോപിനാഥ് ഇന്ദ്രജാലം അവതരിപ്പിച്ചു. താലൂക്കുതല വായനമത്സരവിജയി ഡീന ഡെന്നിക്കുള്ള പുരസ്കാരം യോഗത്തിൽ വിതരണംചെയ്തു.

ഞാറക്കൽ പഞ്ചായത്ത്  കേന്ദ്രഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണവും ലൈബ്രറിയുടെ പ്രതിമാസപരിപാടികളുടെ ഉദ്ഘാടനവും നടന്നു.  കൊച്ചുറാണി ജേക്കബ്  അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ പി ലാലു, പി എൻ പണിക്കർ അനുസ്മരണം നടത്തി. പ്രതിമാസപരിപാടികളുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി എസ് പ്രകാശൻ നിർവഹിച്ചു. ജോയ്  നായരമ്പലം  പ്രഭാഷണം നടത്തി. മിനി രാജു, സാജു മേനാച്ചേരി, പി വി എസ് ദാസൻ, കെ ടി ബിനീഷ്, റെനിൽ പള്ളത്ത്, ലൈമി ദാസ്, മേരി കുഞ്ഞപ്പൻ, മിനി ദിലീപ്, അസി. സെക്രട്ടറി എൻ കെ ശ്രീദേവി എന്നിവർ സംസാരിച്ചു.

ആലങ്ങാട്
കരുമാലൂർ ഗാന്ധിസ്മാരക വായനശാലയിൽ വായനപക്ഷാചരണം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ‌് അഡ്വ. പി ആർ രഘു ഉദ്ഘാടനംചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ചെവിയോർക്കുക അന്തിമകാഹളം’  പുസ്തകച്ചർച്ച സംഘടിപ്പിച്ചു. കെ കെ ശിവൻ അധ്യക്ഷനായി. പഞ്ചായത്തംഗം ലളിതാ സന്തോഷ്, കെ പി പൗലോസ്, കെ ജി ഉല്ലാസ്, സീന സുഗുണൻ എന്നിവർ സംസാരിച്ചു.

വൈപ്പിൻ
ചെറായി രാമവർമ യൂണിയൻ യുപി സ്കൂളിൽ വായനവാരം പ്രദീപ്റോയ് ഉദ്ഘാടനംചെയ്തു. പോസ്റ്റർപ്രദർശനവും പുസ്തകപ്രദർശനവും കലാപരിപാടികളും നടന്നു. ശാന്തിനി പ്രസാദ്, പി എൽ ബാബു, എം എസ് ബിന്ദു, അയന പ്രഭു, സി എസ് ദീപ എന്നിവർ സംസാരിച്ചു.
 

പ്രധാന വാർത്തകൾ
Top