23 September Sunday

കേരളത്തിലേക്കുള്ള യാത്രാനിയന്ത്രണം യുഎഇ പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


മനാമ
നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക‌് യാത്രയ‌്ക്ക‌് ഏർപ്പെടുത്തിയ നിയന്ത്രണം യുഎഇ പിൻവലിച്ചു. കേരളം നിപായെ ഫലപ്രദമായി നേരിട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്  നടപടി.

നിപാ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ശമിച്ചിട്ടുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് ലഭിച്ചതായി യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മെയ് 24നാണ്  യുഎഇ കേരളത്തിലേക്ക് അത്യാവശ്യമില്ലാതെ യാത്രചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയത്.
വിദേശയാത്രകൾ നടത്തുന്നവർ യാത്രയ‌്ക്ക‌് നാലോ ആറോ ആഴ്ചകൾക്കുമുമ്പുതന്നെ ആരോഗ്യമന്ത്രാലയത്തിന്റെ ക്ലിനിക്കുകളിലെത്തി ഡോക്ടർമാരെ കാണണം. ആരോഗ്യഭീഷണികൾ കണക്കിലെടുത്ത് ആവശ്യമായ പരിശോധനകളും അതത‌് രാജ്യത്തിനാവശ്യമായ വാക്‌സിനുകളും എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top