14 November Wednesday

ഓഹരിവിപണിയിലെ ആദ്യകാല ഇടപാടുകാരുടെ സംഗമം 23ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


കൊച്ചി
കേരളത്തിലെ സ്റ്റോക്ക‌് മാർക്കറ്റ് രംഗത്തെ ആദ്യകാല പ്രവർത്തകരുടെ സ്‌നേഹസംഗമം ശനിയാഴ്ച രാവിലെ ഒമ്പതിന് കുമ്പളം റമദയിൽ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊച്ചിൻ  സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ആദ്യകാല അംഗങ്ങളും സബ് ബ്രോക്കർമാരും ചേർന്ന് രൂപംനൽകിയ ‘ബുൾസ് ആൻഡ് ബെയർ’ എന്ന വാട‌്സ‌് ആപ‌് കൂട്ടായ്മയാണ് സംഗമം സംഘടിപ്പിക്കുന്നത്. സാമ്പത്തിക വിദഗ്ധൻ പ്രൊഫ. വി കെ വിജയകുമാർ മുഖ്യാതിഥിയാകും.
അന്യംനിന്നുപോയ ‘ഫിസിക്കൽ ട്രേഡിങ്’ അഥവാ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുള്ള ലേലംവിളി  ചടങ്ങിൽ പുനഃസൃഷ്ടിക്കും.  ഓഹരിവിപണിയുടെ പുതിയ പ്രവണതകളെക്കുറിച്ച് ചർച്ചാ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.  ഫോൺ: 9809466666. പി എസ് മേനോൻ, അക്ഷയ് അഗർവാൾ, ജിബി മാത്യു, പി വൈ നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top