25 September Tuesday

ജീവിതശൈലീരോഗങ്ങൾക്ക‌് സൗജന്യമരുന്ന‌് നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


തിരുവനന്തപുരം
മുതിർന്ന പൗരന്മാർക്ക‌് ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്ന‌് വയോമിത്രം പദ്ധതിപ്രകാരം സൗജന്യമായി വിതരണം ചെയ്യുമെന്ന‌് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
റോഷി അഗസ്റ്റിന്റെ സബ‌്മിഷന‌് മറുപടി പറയുകയായിരുന്നു മന്ത്രി. കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ ഇതിന്റെ വിതരണം വിപുലമാക്കും.
വയോജനങ്ങൾക്കുകൂടി ഗുണംലഭിക്കുംവിധം സമഗ്ര

ആരോഗ്യ ഇൻഷുറൻസ‌് പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട‌്. സംസ്ഥാനത്ത‌് പുതിയ വയോജന നയത്തിന്റെ ആവശ്യമില്ല. നിലവിലെ വയോജനനയത്തിന്റെ  അടിസ്ഥാനത്തിൽ പ്രായോഗിക നടപടികൾക്കാണ‌് രൂപം നൽകുന്നത‌്.

വൃദ്ധസദനങ്ങളുടെ പ്രവർത്തനം പഠിക്കുന്നതിന‌് നിയോഗിച്ച രാമചന്ദ്രൻനായർ കമീഷൻ റിപ്പോർട്ട‌് സമർപ്പിച്ചു. സംസ്ഥാനത്ത‌് പുതുതായി 70 പകൽ വീട‌് ആരംഭിച്ചു. 44 പുതിയ വയോമിത്രം പദ്ധതി ആരംഭിച്ചു. വയോജനക്ഷേമത്തിന‌് സായംപ്രഭ എന്നപേരിൽ സമഗ്ര പദ്ധതി അംബ്രല സ‌്കീമായി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top