24 September Monday

പുസ‌്തകങ്ങൾ ശേഖരിച്ച‌് വായനപക്ഷാചരണത്തിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018


ചാരുംമൂട്
വായനവാരാചരണത്തിന്റെ ഭാഗമായി താമരക്കുളം ചത്തിയറ വിഎച്ച്എസ്എസിലെ വിദ്യാർഥികൾ പുസ‌്തകങ്ങൾ ശേഖരിച്ചു. അന്യമാകുന്ന വായനയെ കുട്ടികളിലേക്കും അവരിലൂടെ കുടുംബങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ‌്കൂൾ ലൈബ്രറിയിൽ പുസ‌്തക ശേഖരണ ‐വിതരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. സ‌്കൂളിലെ ഓരോ കുട്ടിയും പുസ‌്തകശേഖരണത്തിൽ പങ്കാളികളായി. നൂറുകണക്കിന് പുസ‌്തകങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. രണ്ടാംഘട്ടത്തിൽ അധ്യാപകരും പിടിഎ പ്രവർത്തകരും പുസ‌്തകങ്ങൾ ശേഖരിക്കും.

വായനദിനാചരണ പരിപടികൾ സാഹിത്യപ്രവർത്തകനായ രാജൻ മണപ്പള്ളി ഉദ‌്ഘാടനംചെയ‌്തു. പിടിഎ പ്രസിഡന്റ് എസ് ജമാൽ അധ്യക്ഷനായി.  സ‌്കൂൾ മാനേജർ കെ എ രുഗ‌്മിണിയമ്മ പുസ‌്തകങ്ങൾ സ്വീകരിച്ചു.

കറ്റാനം ഓമനക്കുട്ടൻ വായനാനദിന സന്ദേശം നൽകി. പ്രിൻസിപ്പൽ കെ എൻ ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപകൻ ജി വേണു, ചിന്തു പ്രകാശ്, വി കെ ശ്രീകുമാർ, ശ്രീരഞ്ജിനി, ബീഗം കെ രഹ്ന, ശിവ പ്രകാശ് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top