20 September Thursday

എറണാകുളം- ഗുരുവായൂര്‍ പാസഞ്ചറില്‍ സ്ത്രീകള്‍ക്കുനേരെ കാവിവേഷധാരിയുടെ ആക്രമണം; കുരുമുളക് സ്‌പ്രെകൊണ്ട് നേരിട്ട് വിദ്യാര്‍ഥിനി

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

തിരുവനന്തപുരം > വനിത കംപാര്‍ട്ടുമെന്റില്‍ അതിക്രമിച്ചുകയറുകയും എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ കടന്നുപിടിക്കുകയും ചെയ്‌ത സന്യാസി വേഷധാരിയെ പൊലീസ് അറസ്‌റ്റുചെയ്‌തു. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറില്‍  വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആറുമണിയോടെ ട്രെയിനില്‍ കയറിയ പ്രതിയോട് അത് വനിത കംപാര്‍ട്ടുമെന്റാണെന്ന് യാത്രക്കാരികള്‍ പറഞ്ഞെങ്കിലും ഇറങ്ങിപ്പോകാന്‍ ഇയാള്‍ കയ്യാറായില്ല.

തുടര്‍ന്ന് സ്ത്രീകള്‍ക്കടുത്തിരുന്ന് മോശം ഭാഷയില്‍ സംസാരിച്ചതിനുപിന്നാലെ യാത്രക്കാര്‍ മാറി ഇരിക്കുകയായിരുന്നു. വയനാട് അമ്പലവയല്‍ സ്വദേശി ഭാഗ്യാനന്ദസരസ്വതി(70) എന്ന പേരാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഇയാളുടെ പ്രവൃത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയോട് 'വായടയ്‌ക്കെടി പെണ്ണെ' എന്നുപറഞ്ഞ് കൈകളില്‍ കടന്നുപിടിക്കുകയായിരുന്നു. കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കൈപിടിച്ചു  പിരിക്കുകയും ചെയ്തു.

തുടര്‍ന്ന് ബാഗില്‍ സൂക്ഷിച്ച കുരുമുളക് സ്‌പ്രെ  സന്യാസി വേഷധാരിയുടെ മുഖത്തടിച്ചാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. അതേസമയം ലഹരിമരുന്ന് മുഖത്തടിച്ചു എന്നാരോപിച്ച് പ്രതി ബഹളം വച്ച് ആളെക്കൂട്ടിയതിനെ തുടര്‍ന്ന് മറ്റുയാത്രക്കാര്‍, ഉണ്ടായ സംഭവം റെയില്‍വേ പൊലീസിനെ അറിയിക്കുകയായിരുന്നു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top