16 July Monday

പ്രയാര്‍ ഗോപാലകൃഷ്ണന്റെ ഹര്‍ജി മറ്റൊരു ബെഞ്ചിന്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

കൊച്ചി > തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഡിവിഷന്‍ ബെഞ്ച് ഒഴിവായി. ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി എന്‍ രാമചന്ദ്ര മേനോനും, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറിയത്. കേസ് ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.

ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കിയ നടപടി ചോദ്യംചെയ്ത് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുന്‍ അംഗം അജയ് തറയിലുമാണ് കോടതിയെ സമീപിച്ചത്.

പ്രധാന വാർത്തകൾ
Top