20 July Friday

കേക്ക് വിപണിയെ വലച്ച് ജിഎസ്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

കോട്ടയം > ജിഎസ്ടി കേക്ക് വിപണിയുടെ മധുരം കുറയ്ക്കുന്നു. ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ ക്രിസ്മസ്-പുതുവത്സര വിപണി പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. 18 ശതമാനം നികുതി കൂട്ടിയാണ് കേക്ക് വില്‍ക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.

ക്രിസ്മസിന് വൈവിധ്യം നിറഞ്ഞ കേക്കുകളാണ് വിപണിയിലെത്തുന്നത്. ഇതിനനുസരിച്ച് വിലയിലും മാറ്റം വരുന്നു. 500 രൂപ യുടെ കേക്കിന് ജിഎസ്ടിയടക്കം 590 രൂപ വിലവരും. 300 രൂപ മുതല്‍ തുടങ്ങുന്ന മാര്‍ബിള്‍ കേക്കിന് ജിഎസ്ടി ഉള്‍പ്പെടെ 340 രൂപ വിലവരും. കൂടാതെ അവശ്യവസ്തുക്കളായ മുട്ട, പാല്‍, നെയ്യ് എന്നിവയുടെ വിലവര്‍ധനയും നിര്‍മാണത്തെ ബാധിക്കുന്നു. വിലക്കയറ്റം കാരണം കേക്കിന് മുന്‍കൂട്ടിയുള്ള ഓര്‍ഡറുകളും ഇത്തവണ കുറവാണെന്ന് കോട്ടയം ആഡംസ് ഹോട്ടലിലെ മാനേജര്‍ കെ എ തോമസ് പറഞ്ഞു.  

സാധാരണ നവംബര്‍ അവസാനത്തോടെ ക്രിസ്മസ് വിപണി ഉണരാറുണ്ട്. എന്നാല്‍ ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ 40 ശതമാനം മാത്രമാണ് ഇത്തവണ കച്ചവടം നടന്നത്. ക്രിസ്മസ്-ന്യൂ ഇയറിനോട് അനുബന്ധിച്ച്  കേക്ക് വിപണി ഉണരുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top