14 December Friday

40,000 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റിന് 6.10 കോടി; നാവികും സാറ്റലൈറ്റ് ഫോണിനും തുക അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

തിരുവനന്തപുരം > മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി ഗുണനിലവാരമുള്ള ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്)യിൽനിന്ന് 6.10 കോടി അനുവദിച്ചു. ആദ്യഘട്ടത്തിൽ 40,000 പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കാണ‌് ലൈഫ‌് ജാക്കറ്റ‌് ലഭിക്കുക.

മത്സ്യത്തൊഴിലാളികൾക്ക് നാവികും സാറ്റലൈറ്റ് ഫോണും; തുക അനുവദിച്ചു

മത്സ്യത്തൊഴിലാളികൾക്ക് നാവിക് നൽകുന്നതിന‌് ആവശ്യമായ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്) യിൽ തുക അനുവദിച്ചു. 15,000 മത്സ്യബന്ധന യാനങ്ങൾക്ക് നാവിക് നൽകുന്നതിന് യൂണിറ്റൊന്നിന് 10,620 രൂപ നിരക്കിൽ 15.93 കോടിയാണ‌് അനുവദിച്ചത‌്. ഇതോടൊപ്പം ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്നതിനുള്ള തുകയ‌്ക്കും അംഗീകാരമായി. 

മത്സ്യത്തൊഴിലാളികൾ തമ്മിൽ ആശയവിനിമയം നടത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാനും ബിഎസ്എൻഎൽ മുഖേന 1000 സാറ്റലൈറ്റ് ഫോൺ നൽകുന്നതിന് 962.61 ലക്ഷം രൂപയുടെ പദ്ധതിയാണ‌് ഫിഷറീസ് വകുപ്പ‌്സ മർപ്പിച്ചത്. അതിൽ 673.827 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്)യിൽ നിന്നും 288.783 ലക്ഷം രൂപ ഉപഭോക്തൃ വിഹിതവുമാണ്.

36 നോട്ടിക്കൽ മൈലിൽ കൂടുതൽ ദൂരത്തേക്ക് മത്സ്യബന്ധനത്തിനു പോകുന്ന തെരഞ്ഞെടുക്കപ്പെട്ട 1000 മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകും. ഒരു യൂണിറ്റ് 94,261 രൂപയ്ക്ക് നൽകാമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top