22 November Thursday

പ്രതിഷേധസമരത്തിനുള്ള വേദിയാക്കി ആരും ശബരിമലയെ മാറ്റരുത്: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Oct 19, 2018

തിരുവനന്തപുരം > പ്രതിഷേധസമരത്തിനുള്ള വേദിയാക്കി ആരും ശബരിമലയെ മാറ്റരുതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രതിഷേധസമരം ശബരിമലയില്‍ പാടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി, സ്ത്രീയായാലും പുരുഷനായാലും ശബരിമലയില്‍ വരുന്നത് ശരിയല്ല. വിശ്വാസത്തിന്റെ ഭാഗമായി അവിടെ കടക്കണമെന്നാഗ്രാഹിക്കുന്ന സ്ത്രീ, ആക്ടിവിസ്റ്റായാലും അവര്‍ക്ക് പ്രവേശനം കൊടുക്കണം. ഒരു സ്ത്രീയില്‍ ആക്ടിവിസ്റ്റുമുണ്ടാകും അല്ലാത്തായാളുമുണ്ടാകും. വരുന്നയാള്‍ ആക്ടിവിസ്റ്റാണോ അല്ലയോ എന്ന് നോക്കി പ്രവേശനം കൊടുക്കാന്‍ പറ്റില്ല. സ്ത്രീകള്‍ക്ക് എല്ലാം പ്രവേശനം കൊടുക്കാം ആക്ടിവിസ്റ്റുകള്‍ക്ക് കൊടുക്കാന്‍ പറ്റില്ലെന്ന നിലപാടിന് താല്പര്യമില്ല. അത്തരമൊരു നിലപാട് സര്‍ക്കാരിനില്ലെന്നും കോടിയേരി പറഞ്ഞു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top