13 November Tuesday

പാണ്ഡ്യക്ക് 5 വിക്കറ്റ്‌ ഇന്ത്യക്ക്‌ മേൽക്കൈ

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

ട്രെന്റ് ബ്രിഡ്ജ്
ഇംഗ്ലണ്ടിനെതിരെ മൂന്നാംക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. ഇന്ത്യക്ക് 292 റണ്ണിന്റെ ലീഡായി. ഒന്നാംഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 161 റണ്ണിന് പുറത്താക്കി 168 റൺ ലീഡ് സ്വന്തമാക്കിയിരുന്നു.

രണ്ടാംദിനം കളി അവസാനിപ്പിച്ചപ്പോൾ രണ്ടിന് 124  എന്നനിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ വിരാട് കോഹ്ലി(8)യും ചേതേശ്വർ പൂജാര(33)യുമാണ് ക്രീസിൽ. രണ്ടാംഇന്നിങ്സിൽ മികച്ചതുടക്കമായിരുന്നു ഇന്ത്യയുടെത്. 33 പന്തിൽ ഏഴു ബൗണ്ടറികളോടെ 36 റൺസെടുത്ത ലോകേഷ് രാഹുലിനെ സ്റ്റോക്സ് ക്ലീൻബോൾഡാക്കി. 44 റൺസെടുത്ത ശിഖർ ധവാനെ റാഷിദിന്റെ പന്തിൽ ബെയർസ്റ്റോ റണ്ണൗട്ടാക്കി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ഹാർദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് തകർത്തത്. അരങ്ങേറ്റത്തിൽതന്നെ അഞ്ച് ക്യാച്ചുമായി യുവതാരം ഋഷഭ് പന്തും തിളങ്ങി. അരങ്ങേറ്റത്തിൽ അഞ്ച് ക്യാച്ചെടുത്ത ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ഈ ഇരുപതുകാരൻ. ഇന്ത്യൻ പേസർമാരിൽ ഇശാന്ത് ശർമ രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും ഓരോ വിക്കറ്റ് നേടി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top