19 November Monday

പൂർണചുമതല സൈന്യത്തിന്‌ വിട്ടുനൽകണമെന്ന ആവശ്യത്തിൽ അർഥമില്ല; സർക്കാരുമായി യോജിച്ചുള്ള രക്ഷാപ്രവർത്തനം ഫലപ്രദം: മേജർ ജനറൽ സഞ്ജീവ്‌ നരൈൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018

മേജർ ജനറൽ സഞ്ജീവ്‌ നരൈൻ

തിരുവനന്തപുരം > രക്ഷാപ്രവർത്തനത്തിന്റെ പൂർണചുമതല സൈന്യത്തിന്‌ വിട്ടുകൊടുക്കണമെന്ന ആവശ്യത്തിൽ അർഥമില്ലെന്ന്‌ കരസേനാ മേജർ ജനറൽ സഞ്ജീവ്‌ നരൈൻ. നിലവിൽ സംസ്ഥാന സർക്കാരുമായി യോജിച്ച്‌ ഫലപ്രദമായ രക്ഷാപ്രവർത്തനമാണ്‌ സൈന്യം നടത്തുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാർ നിർദേശങ്ങൾ അനുസരിക്കുകയാണ്‌ സൈന്യത്തിന്റെ ചുമതലയെന്നും മേജർ ജനറൽ കൂട്ടിച്ചേർത്തു.

പ്രകൃതിദുരന്തങ്ങൾ വരുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുമതല പൂർണമായും സൈന്യം ഏറ്റെടുക്കുന്ന പതിവില്ല. തമിഴ്നാട്,ആസാം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും സംസ്ഥാന സര്‍ക്കാരും  സൈന്യവും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ഒരിടത്തും സൈന്യം ഒറ്റക്ക് ഡിസാസ്റ്റര്‍ ഓപ്പറേഷന്റെ ചുമതല ഒറ്റയ്ക്ക് നടത്തിയിട്ടില്ല. സിവില്‍ ഭരണ സംവിധാനത്തെ സഹായിക്കുക എന്നതാണ് സൈന്യത്തിന്റെ ചുമതല. എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ ചുമതല പൂർണമായും സൈന്യത്തിന്‌ വിട്ടുകൊടുക്കണമെന്ന ആവശ്യമുയർന്നതിനു പിന്നാലെയാണ്‌ യാഥാർഥ്യം വെളിപ്പെടുത്തി കരസേനാ മേജർ ജനറൽ തന്നെ രംഗത്തെത്തിയത്‌.

എന്‍ഡിഅര്‍എഫ്, കോസ്റ്റ്ഗാര്‍ഡ്, സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്ടിആര്‍,റെവന്യു എന്നിവരുടെ യോജിച്ചുള്ള  പ്രവര്‍ത്തനത്തിലൂടെ മാത്രമെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സാധിക്കൂ എന്നും ജോയന്റ് ഓപ്പറേഷന്‍സ് റൂം ആണ് ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും മുഖ്യമന്ത്രിയും ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top