21 September Friday

പീഡിപ്പിയ്ക്കപ്പെട്ട കന്യാസ്‌ത്രീയുംആർച്ച് ബിഷപ്പുമായുള്ള ഫോൺ സംഭാഷണം പുറത്ത‌്

●സ്വന്തം ലേഖകൻUpdated: Thursday Jul 19, 2018

കൊച്ചി> ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ  പീഡിപ്പിച്ചത‌്  സിറോ മലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയോട് കന്യാസ്ത്രീ പറഞ്ഞിരുന്നതായി സൂചിപ്പിക്കുന്ന ഫോണ്‍സംഭാഷണം പുറത്ത്. കന്യാസ‌്ത്രീയും ആലഞ്ചേരിയും തമ്മിൽ നടത്തിയ 14 മിനുട്ടുള്ള ഫോൺ സംഭാഷണമാണ‌് പുറത്ത‌് വന്നത‌്. പീഡനത്തിന‌് ഇരയായിട്ടുണ്ടെങ്കിൽ അത‌് ദൗർഭാഗ്യകരമാണെന്ന‌് സംഭാഷണത്തിനിടെ കർദ്ദിനാൾ പറയുന്നുണ്ട‌്. കന്യാസ‌്ത്രീ സഭയ‌്ക്കുള്ളിലെ പ്രശ‌്നങ്ങളാണ‌് പറഞ്ഞതെന്നും പീഡനവിവരം പറഞ്ഞിരുന്നില്ലെന്നും കർദ്ദിനാൾ പൊലീസിന‌് മൊഴി നൽകിയതിന‌് പിന്നാലെയാണ‌് ഫോൺ സംഭാഷണം പുറത്തായത‌്.

ലത്തീൻ സഭയുടെ കീഴിലുള്ള സന്ന്യാസിനി സമൂഹമായതിനാൽ പരാതി ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയെ അറിയിക്കുക. തനിക്ക് വിഷയത്തിൽ ഇടപെടാൻ സാധിക്കുകയില്ല. പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിൽ അതു ദൗർഭാഗ്യകരമാണ‌്. പീഡന വിവരം താൻ ആരോടും തുറന്ന് പറയില്ല. താൻ ഈ വിവരം അറിഞ്ഞതായി പൊലീസ് ചോദ്യം ചെയ്താൽ പോലും പറയില്ല. ഈ പീഡനം തെളിയിക്കാൻ സാധിക്കുമോയെന്ന ആശങ്കയും കർദ്ദിനാൾ കന്യാസ്ത്രീയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പങ്കുവയ്ക്കുന്നുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് നേരത്തെ മാധ്യമങ്ങളോടും പൊലീസിനോടും ആലഞ്ചേരി പറഞ്ഞിരുന്നു.

മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പരാതി നൽകിയത്. അതീവ രഹസ്യ സ്വഭാവമുള്ള പരാതിയായതിനാൽ മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് അതിൽ ഇടപെടാതിരുന്നത്. കന്യാസ്ത്രീയുടെ സഭയുമായി ബന്ധപ്പെട്ട മേലധികാരികളെ ഇക്കാര്യം അറിയിക്കാൻ നിർദ്ദേശിച്ചിരുന്നതായും  അന്വേഷണ സംഘത്തലവൻ ഡിവൈഎസ‌്പി സുഭാഷിനോട‌് കർദ്ദിനാൾ പറഞ്ഞിരുന്നു.

ജലന്ധറിലും കുറവിലങ്ങാട്ടെ മഠത്തിന്റെ ഗസ്റ്റ് ഹൗസിലും വച്ച് ബിഷപ്പ് തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top