19 September Wednesday

അതിർത്തിയിൽ ഒളിത്താവളം

സതീഷ്‌ ഗോപിUpdated: Thursday Jul 19, 2018

കണ്ണൂർ > മൂന്ന് സംസ്ഥാനങ്ങളിൽനിന്നും എളുപ്പം എത്താവുന്ന, വനപ്രദേശത്തോട് ചേർന്ന സ്വാധീനമേഖല. പോപ്പുലർ ഫ്രണ്ടിന്റെ 'സ്ട്രാറ്റജിക്' ഭൂപടത്തിൽ 'ഗ്രീൻ കോറിഡോർ' എന്ന് വിശേഷിപ്പിക്കുന്ന ഭൂമിശാസ്ത്രപരമായ സൗകര്യങ്ങളുള്ള ഒളിയിടം. കേരളത്തിന്റെയും കർണാടകത്തിന്റെയും അതിർത്തിയിൽ കുടക്മലകളിലെ രഹസ്യകേന്ദ്രത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് അഭിമന്യു വധക്കേസ് പ്രതി മുഹമ്മദ് കേരളാ പൊലീസിന്റെ പിടിയിലായത‌്.

കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കുരുക്കു മുറുക്കിയതോടെ ഗത്യന്തരമില്ലാതെയാണ് മുഹമ്മദിനെ ഗോവയിലെ ഒളിത്താവളത്തിൽനിന്ന് പുറത്തിറക്കിയതെന്നാണ് വിവരം.

ആയുധ പരിശീലനം, ബൗദ്ധിക ബോധനം എന്നിവയ്ക്കുള്ള സൗകര്യം ഈ മേഖലയിലെ രഹസ്യ കേന്ദ്രങ്ങളിലുണ്ട്.
കാരുണ്യപ്രവർത്തനങ്ങളും മനുഷ്യാവകാശ വിഷയങ്ങളിലെ ഇടപെടലും മറയാക്കിയാണ് ഈ മേഖലയിൽ സ്വാധീനം വർധിപ്പിച്ചത്.
മതപഠനശാലകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലായി ഇവരുടെ 'ഓഫീസു'കൾ പ്രവർത്തിക്കുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top