21 September Friday

നടിയെ ആക്രമിച്ച കേസ‌് :അഭിഭാഷകരുടെ വിടുതൽ ഹർജിയിൽ വിധി 27ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018



കൊച്ചി
നടിയെ ആക്രമിച്ചകേസിൽ  പ്രതിപ്പട്ടികയിലുള്ള അഭിഭാഷകരായ പ്രതീഷ‌് ചാക്കോയും രാജു ജോസഫും നൽകിയ വിടുതൽ ഹർജി വിധിപറയാൻ 27ലേക്കു മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ‌് കോടതിയാണ‌് കേസ‌് പരിഗണിക്കുന്നത‌്. കേസുമായി ബന്ധപ്പെട്ട‌് കൂടുതൽ രേഖകൾ തനിക്ക‌് ലഭിക്കണമെന്നാവശ്യപ്പെട്ട‌് പ്രതിയായ ദിലീപ‌് സമർപ്പിച്ച ഹർജിയും 27ന‌് പരിഗണിക്കും. ഏതൊക്കെ രേഖകളാണ‌് വേണ്ടതെന്ന കൃത്യമായ വിവരങ്ങൾ നൽകാൻ കോടതി ദിലീപിന്റെ അഭിഭാഷകനോട‌് ആവശ്യപ്പെട്ടു.
അതേസമയം വിചാരണയ‌്ക്ക‌് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹർജി തള്ളി.

അഭിഭാഷകനായ ബി എ ആളൂർ, ഒന്നാംപ്രതി പൾസർ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞിട്ടുണ്ട‌്. സുനിയെ ദിലീപ് സ്വാധീനിക്കുന്നുവെന്നാരോപിച്ചാണ് വക്കാലത്ത് ഒഴിഞ്ഞത്. പുതിയ അഭിഭാഷകനുവേണ്ടി പൾസർ സുനിയും അപേക്ഷ നൽകിയിട്ടുണ്ട‌്. അപേക്ഷ കോടതി അംഗീകരിച്ചു.

പ്രധാന വാർത്തകൾ
Top