Top
22
Thursday, June 2017
About UsE-Paper

സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ആര്‍എസ്എസ് ബോംബേറ്

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

കോഴിക്കോട് >  കോഴിക്കോട് കുറ്റ്യാടിയില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ആര്‍എസ്എസ് ബോംബേറ്. കുറ്റ്യാടിയിലെ മീത്തലേവടയത്ത് സിപിഐ എം നേതാവ് കെ കെ ദിനേശന്റെ വീടിനു നേരെയാണ് ബോംബാക്രമണം നടന്നത്. 

കര്‍ഷകസംഘം ജില്ലാ സെക്രട്ടറി കൂടിയാണ് ദിനേശന്‍. രണ്ട് ബോംബുകളാണ് വീടിനു നേരെ എറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള് തകര്‍ന്നു. ദിനേശന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ സെക്രട്ടറി പി മോഹനനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് ദിനേശന് നേരയുെള്ള അക്രമണം.

കഴിഞ്ഞ  ഒമ്പതിന് പുലര്‍ച്ചെ ഒന്നോടെയാണ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ മോഹനനുനേരെ ബോംബേറുണ്ടായത്. കുറ്റ്യാടിയില്‍നിന്ന് കാറില്‍ ജില്ലാകമ്മിറ്റി ഓഫീസ് മുറ്റത്ത് വന്നിറങ്ങി വരാന്തയിലേക്ക് കയറുന്നതിനിടെയായിരുന്നു ആക്രമണം.

Related News

കൂടുതൽ വാർത്തകൾ »