Top
24
Wednesday, May 2017
About UsE-Paper

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി ജി വിജയന്‍ അന്തരിച്ചു

Friday May 19, 2017
വെബ് ഡെസ്‌ക്‌

കല്‍പ്പറ്റ > വയനാട്ടിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോചീഫുമായിരുന്ന വി ജി വിജയന്‍ (59) നിര്യാതനായി.

അസുഖബാധിതനായി ചികിത്സയിലിരിക്കെ വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റും ദീര്‍ഘകാലം വയനാട് പ്രസ് ക്ളബ്ബിന്റെ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്നു.

സംസ്കാരം വെള്ളിയാഴ്ച പകല്‍ മൂന്നിന് കല്‍പ്പറ്റ എമിലയിലെ വീട്ടുവളപ്പില്‍ നടക്കും. പിണങ്ങോട് യുപി സ്കൂള്‍ അധ്യാപിക പി കെ വനജയാണ് ഭാര്യ. അമൃത (ചെന്നലോട് ഗവ.യുപി അധ്യാപിക), അരുണ (അസി.പ്രൊഫ.സെന്റ് മേരീസ് കോളേജ് ബത്തേരി) എന്നിവര്‍ മക്കളാണ്. മരുമകന്‍: എം പി പ്രശാന്ത്.