21 November Wednesday

മുഖ്യമന്ത്രി സായിദ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി ചർച്ചനടത്തി; കേരള പുനര്‍നിര്‍മ്മാണത്തിൽ പങ്കാളിയാകാനുള്ള സാധ്യത പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 18, 2018

അബുദാബി > യുഎഇ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ സായിദ് ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദുമായി ചർച്ച നടത്തി. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന യുഎഇയിലെ സർക്കാർ സംവിധാനമാണ് സായിദ് ഫൗണ്ടേഷൻ.

കേരളത്തിലെ പ്രളയദുരിതകാലത്ത് സായിദ് ഫൗണ്ടേഷൻ നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി അറിയിച്ചതായി മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ കുറിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഷെയ്ഖ് നഹ്യാന്‍ ബിന്‍ സായിദ്
ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ  ഷെയ്ഖ് നഹ്യാന്‍ കേരളം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണവും സ്വീകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top