20 September Thursday

എറണാകുളത്ത് ഇന്ന് 54800 പേരെ രക്ഷപെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ആലുവയില്‍ നിന്നും രക്ഷപെടുത്തിയവരെ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നു, ചിത്രം: എആര്‍ അരുണ്‍രാജ്‌

കൊച്ചി > എറണാകുളം ജില്ലയിലെ വിവിധ പ്രളയബാധിത മേഖലയില്‍ നിന്ന് 54800 പേരെ രക്ഷപെടുത്തി. ബോട്ട്, ഹെലികോപ്‌ടര്‍, ചെറുവഞ്ചികള്‍ എന്നിവയിലൂടെയും ബാര്‍ജിലൂടെയുമാണ് ഇവരെ രക്ഷിച്ചത്. ഉച്ചയ്ക്ക് ശേഷം വെള്ളമിറങ്ങിയതോടെ നിരവധി പേര്‍ റോഡ് മാര്‍ഗവും രക്ഷപെട്ടു.

15 പേരെ വ്യോമസേനയും 237 പേരെ നേവിയുമാണ് രക്ഷപെടുത്തിയത്. ഹെലികോപ്ടര്‍ വഴി ആകെ 252 പേരെയാണ് ഇന്ന് രക്ഷപെടുത്തിയത്. പ്രളയബാധിത മേഖലകളില്‍ ഭക്ഷണപ്പൊതികളുടെ വിതരണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top