25 September Tuesday

23 കെഎസ‌്ആർടിസി ഡിപ്പോ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

റാന്നി കെഎസ്‌ആർടിസി ഡിപ്പോ

തിരുവനന്തപുരം > കെഎസ‌്ആർടിസിയുടെ ഏഴ‌് ഡിപ്പോ പൂർണമായും 16 എണ്ണം ഭാഗികമായും വെള്ളത്തിൽ. റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വ, ചാലക്കുടി, ആലുവ, പിറവം ഡിപ്പോകളാണ‌് പൂർണമായും വെള്ളത്തിലായത‌്.

കുളത്തൂപ്പുഴ, ആര്യങ്കാവ‌്, പത്തനംതിട്ട, കോന്നി, മൂലമറ്റം, തൊടുപുഴ, പാല, കുമളി, മൂവാറ്റുപുഴ, മാള, കട്ടപ്പന, നെടുങ്കണ്ടം, ഈരാറ്റുപേട്ട, മൂന്നാർ, ഇരിങ്ങാലക്കുട, കൂത്താട്ടുകുളം ഡിപ്പോകളാണ‌് ഭാഗികമായി വെള്ളത്തിൽ.സാധ്യമായ സ്ഥലങ്ങളിൽ സർവീസ‌് നടത്തുന്നു. വെള്ളിയാഴ‌്ച 2344 ഷെഡ്യൂൾ സർവീസ‌് നടത്തി.

നെടുമ്പാശേരി വിമാനത്താവളം അടച്ചതിനെത്തുടർന്ന‌് തിരുവനന്തപുരം, കോഴിക്കോട‌് ഇറങ്ങുന്നവർക്കായിയാത്രാസൗകര്യം ഒരുക്കി. അവശ്യസാധനങ്ങൾ ദുരിതാശ്വാസക്യാമ്പിൽ എത്തിക്കാനും സൗകര്യം ഏർപ്പെടുത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top