20 September Thursday

രണ്ടാം ദിനവും ട്രെയിനുകൾ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

പാലക്കാട്‌ > തിരുവനന്തപുരം പാലക്കാട‌് ഡിവിഷനുകൾക്കിടയിൽ ഉരുൾപൊട്ടലും പ്രളയവുമുണ്ടായി ഗതാഗത തടസ്സംനേരിട്ട സാഹചര്യത്തിൽ ഏതാനും ട്രെയിനുകൾ പൂർണമായും ചിലത‌് ഭാഗികമായും റദ്ദാക്കി.

മംഗളൂരു‐ ചെന്നൈ എഗ‌്മൂര്‍ എക‌്സ‌്പ്രസ‌്(16860), മംഗളൂരു സെൻട്രൽ‐നാഗർകോവിൽ ജങ്ഷൻ ഏറനാട‌് എക‌്സ‌്പ്രസ‌്(16605), മംഗളൂരു‐ നാഗർകോവിൽ പരശുറാം എക‌്സ‌്പ്രസ‌്(16649), മംഗളൂരു‐ കോയമ്പത്തൂർ എക‌്സ‌്പ്രസ‌്(22609), കണ്ണൂർ‐ തിരുവനന്തപുരം ജനശതാബ‌്ദി ‌എക‌്സ‌്പ്രസ‌്(12081), കണ്ണൂർ‐ ആലപ്പുഴ ‌എക‌്സ‌്പ്രസ‌്(16308), പാലക്കാട‌്‐എ റണാകുളം മെമു( 66611/66612) എന്നിവ വെള്ളിയാഴ‌്ച പൂർണമായും റദ്ദാക്കി.

നിസാമുദ്ദീൻ‐ തിരുവനന്തപുരം രാജധാനി എക‌്സ‌്പ്രസ‌് (12432), നിസാമുദ്ദീൻ‐ എറണാകുളം എക‌്സ‌്പ്രസ‌്(12618), ലോകമാന്യതിലക‌് ടെർമിനൽ‐ തിരുവനന്തപുരം നേത്രാവതി എക‌്സ‌്പ്രസ‌്(16345), എറണാകുളം‐ പുനെ ജങ്‌ഷൻ ‌എക‌്സ‌്പ്രസ‌് (22149) എന്നിവ കോഴിക്കോട‌ ഓട്ടം അവസാനിപ്പിച്ചു. മംഗളൂരു‐ കോയമ്പത്തൂർ പാസഞ്ചർ കോഴിക്കോടിനും കോയമ്പത്തൂരിനുമിടയിൽ സർവീസ‌് നിർത്തി. ചണ്ഡീഗഡ‌്‐കൊ ച്ചുവേളി കേരള സമ്പർക്കക്രാന്തി എക‌്സ‌്പ്രസ‌് കോഴിക്കോട‌് ഓട്ടം അവസാനിപ്പിച്ചു. വിശാഖപട്ടണം‐കൊല്ലം എക‌്സ‌്പ്രസ‌്(18567) കോയമ്പത്തൂരിൽ നിർത്തി. കോയമ്പത്തൂരിനും കൊല്ലത്തിനുമിടയിൽ ട്രെയിൻ സർവീസ‌് നടത്തിയില്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top