14 November Wednesday

രക്ഷാപ്രവർത്തനത്തിന് 40,000 പൊലീസുകാർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

പറവൂരിൽനിന്നും 101 വയസ്സുകാരി അടക്കമുള്ളവരെ ഹെലികോപ്്‌റ്ററിൽ രക്ഷപ്പെടുത്തുന്നു

തിരുവനന്തപുരം > മഴക്കെടുതിയുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനായി 40,000 പൊലീസുദ്യോഗസ്ഥരെ സംസ്ഥാനത്താകെ വിന്യസിച്ചു. നേരത്തെ 35,000 ത്തോളം പൊലീസുകാർ രംഗത്തുണ്ട്. ഇപ്പോൾ അയ്യായിരം പേരെ കൂടി വിന്യസിച്ചു. ക്രൈംബ്രാഞ്ച് , സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ എല്ലാ സ്പെഷ്യൽ യൂണിറ്റുകളിൽനിന്നും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട‌്.

രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിന് മുതിർന്ന പൊലീസുദ്യോഗസ്ഥർക്ക‌് ചുമതല നൽകി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിഐജി ഷെഫീൻ അഹമ്മദ്, എറണാകുളം ജില്ലയിൽ ഐജി വിജയ് സാക്കറെ, തൃശൂർ ജില്ലയിൽ ഐജി എം ആർ അജിത് കുമാർ എന്നിവർ മേൽനോട്ട ചുമതല വഹിക്കും. തൃശൂരിൽ റേഞ്ച് ഐജിക്ക് പുറമെ ഐജി എസ് ശ്രീജിത്തും സഹായിക്കും. ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനത്തിന് താഴെപ്പറയുന്നവർക്കുകൂടി അധിക ചുമതല നല്കി.

ആറന്മുള, തിരുവല്ല, റാന്നി‐ കെ ജി സൈമൺ, കമാൻഡന്റ്,  കെഎപി മൂന്ന‌്, ചെങ്ങന്നൂർ, കുട്ടനാട്‐ റെജി ജേക്കബ്, അസിസ‌്റ്റന്റ‌് ഡയറക്ടർ, കെഇപിഎ, ആലുവ‐ കാർത്തികേയൻ ഗോകുലചന്ദ്രൻ, കമാൻഡന്റ്, കെഎപി അഞ്ച‌്, ചാലക്കുടി‐ കെ എസ‌് സുദർശൻ, എസ് പി അനാലിസിസ് വിങ‌്, സിബിസിെഎഡി, വടക്കേക്കര, പറവൂർ, കൊടുങ്ങല്ലൂർ, വലപ്പാട്‐ സാബു മാത്യു, എസ്പി, സിബിസിഐഡി, എറണാകുളം. ഗ്രൗണ്ട് ഓപ്പറേഷന്റെ ചുമതലകളായിരിക്കും ഈ ഉദ്യോഗസ്ഥർ നിർവഹിക്കുക. ഡിവൈഎസ്പി ഓഫീസുകളിൽ റീജ്യണൽ കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. ചുമതലയുള്ളവർ: ആറന്മുള, തിരുവല്ല, റാന്നി, പത്തനംതിട്ടയിലെ മറ്റു ദുരന്തബാധിത പ്രദേശങ്ങൾ‐ കെ ടി ചാക്കോ, ഡെപ്യൂട്ടി കമാൻഡന്റ്, കെഎപി  മൂന്ന‌്, ഫോൺ: 9497 990 242. ചെങ്ങന്നൂർ, കുട്ടനാട് പ്രദേശങ്ങൾ ‐ റെജി ജേക്കബ്, അസിസ്റ്റന്റ‌് ഡയറക്ടർ, കെഇപിഎ, ഫോൺ: 9497 996929 . ആലുവയും സമീപ പ്രദേശങ്ങളും ‐ കെ കെ അജി അസിസ്റ്റന്റ‌് ഡയറക്ടർ, കെഇപിഎ, ഫോൺ: 9497 996 932. ചാലക്കുടി  ‐ പി എസ് ഗോപി, അസിസ്റ്റന്റ‌് ഡയറക്ടർ (അഡ്മിൻ), കെഇപിഎ,  ഫോൺ: 9497 996 931.വടക്കേക്കര,പരവൂർ,കൊടുങ്ങല്ലൂർ, വലപ്പാട് ‐പി വി രാജു, ഡെപ്യൂട്ടി ഡയറക്ടർ, കെഎപി ഒന്ന‌്, ഫോൺ: 9497 990 240262 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന‌് സജ്ജമാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററുകളിൽ വയർലെസ്‌ ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനുണ്ടാകും. ബോട്ടുകളിലും വയർലെസ് സൗകര്യം ഉറപ്പാക്കി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top