16 November Friday

മഴക്കെടുതി: പ്രതിരോധ കുത്തിവയ്പ‌് ഊർജിതമാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

തിരുവനന്തപുരം > പ്രളയജലം ഇറങ്ങുമ്പോഴുണ്ടാകാനിടയുള്ള പകർച്ചവ്യാധി തടയാനും ശുചീകരണ പ്രവർത്തനങ്ങൾക്ക‌് നേതൃത്വം നൽകാനും ദുരിതബാധിത പഞ്ചായത്തുകളിൽ ആറ‌്  ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിക്കും. ഒരുമാസത്തേയ്ക്ക് താൽക്കാലികമായാണ‌് നിയമനം. ഒഴിവുകൾ അടിയന്തരമായി നികത്താനും ഓണം അവധിദിനങ്ങളിൽ മതിയായ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനും  മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽചേർന്ന യോഗം തീരുമാനിച്ചു. ടൈഫോയിഡ്, ടെറ്റനസ്, മീസൽസ് രോഗങ്ങൾ  ചെറുക്കാൻ പ്രതിരോധ കുത്തിവയ‌്പും ഊർജിതമാക്കും.

സ്ഥലംമാറ്റം തൽക്കാലം മരവിപ്പിക്കും

ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റം തൽക്കാലം മരവിപ്പിക്കും. വെള്ളം ഇറങ്ങിയ ഉടൻ ആരോഗ്യവകുപ്പ‌് ശുചീകരണപ്രവർത്തനം ആരംഭിക്കും. വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്റ്റേറ്റ്, ജില്ലാ കൺട്രോൾ റൂമുകൾ തുറക്കും. മാനസിക സമ്മർദത്തിലായവർക്ക‌് ആവശ്യമെങ്കിൽ സൈക്യാട്രി  വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ചികിത്സ ഉറപ്പാക്കും.
ഓരോജില്ലയിലും ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ
പ്രോഗ്രാം മാനേജർ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തും. പാമ്പുകടിയേറ്റവർക്ക‌് ആവശ്യമായ മരുന്ന‌് ജില്ലാ, ജനറൽ, മെഡിക്കൽ കോളേജ് ആശുപത്രികളിൽ കരുതാനും നിർദേശിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top