19 June Tuesday

സംസ്ഥാനത്ത് 'ബ്ളൂവെയില്‍' മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല: ഡിജിപി

വെബ് ഡെസ്‌ക്‌Updated: Saturday Aug 19, 2017

കൊച്ചി >  സംസ്ഥാനത്ത് 'ബ്ളൂവെയില്‍ ചലഞ്ച്ഗെയിം' മൂലം മരണമുണ്ടായതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൊക്കൂണ്‍ ഉദ്ഘാടനച്ചടങ്ങിനെത്തിയ ബെഹ്റ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

മരിച്ച കുട്ടികളുടെ മാതാപിതാക്കളുടെ സംശയങ്ങളെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം അന്വേഷണത്തിന് സജ്ജമാണ്. മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണം. സൈബര്‍ കേസുകള്‍ അന്വേഷിക്കാന്‍ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ ഡോം തുടങ്ങും. ഇതിന് സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ചനടത്തി വരികയാണ്.

ചലച്ചിത്രതാരം ദിലീപ് ഉള്‍പ്പെട്ട കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമം. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഡിജിപി പറഞ്ഞു.

പ്രധാന വാർത്തകൾ
Top