14 November Wednesday

അഴിമതിയും സ്വജനപക്ഷപാതവും :പൂതൃക്ക ബാങ്കിലേക്ക് സഹകരണ സംരക്ഷണമുന്നണി മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018


കോലഞ്ചേരി
അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ പൂതൃക്ക സഹകരണബാങ്ക് ഭരണസമിതി രാജിവയ‌്ക്കണമെന്നാവശ്യപ്പെട്ട് സഹകരണ സംരക്ഷണ മുന്നണിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ക്രമക്കേടിന്റെയും സഹകരണ ചട്ടലംഘനത്തിന്റെയും പേരിൽ പ്രസിഡന്റ് പോൾ വി തോമസിനെ കോടതി അയോഗ്യനാക്കിയിരിക്കുകയാണ്.

ആരോപണവിധേയരായ എട്ടോളം മുൻ അംഗങ്ങളുളള ഈ ഭരണസമിതിക്ക് തുടരാൻ അവകാശമില്ല. കഴിഞ്ഞ 15 വർഷത്തിനിടെ പ്രസിഡന്റിന്റെ അടുത്ത ബന്ധുക്കളെയടക്കം ബാങ്കിൽ ജീവനക്കാരായി നിയമിച്ചതും സ്ഥലം വാങ്ങിയതിൽ നടന്നിട്ടുള്ള ക്രമക്കേടുകളും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സിപിഐ എം ഏരിയ സെക്രട്ടറി സി കെ വർഗീസ് ഉദ്ഘാടനംചെയ്തു. എം എൻ വിശ്വംഭരൻ അധ്യക്ഷനായി. കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജി പുരുഷോത്തമൻ, എം എൻ മോഹനൻ, എൻ വി കൃഷ്ണൻകുട്ടി, എ ആർ രാജേഷ്, എം എൻ അജിത് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top