23 September Sunday

വിദ്യാർഥികൾ അക്രമരാഷ്‌ട്രീയത്തിന് ഇരയാകുന്നു: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018


ക്യാമ്പസുകളിൽ വിദ്യാർഥികൾ അക്രമരാഷ്ട്രീയത്തിന് ഇരകളാകുന്നുവെന്ന് ഹൈക്കോടതി. മഹാരാജാസ് കോളേജിലെ സംഭവവും ഇതാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് പറഞ്ഞു. ക്യാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കുന്നതിന് കോടതി ഉത്തരവുണ്ടായിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും കർശനനടപടിക്ക് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ചെങ്ങന്നൂർ സ്വദേശി എൽ എസ് അജോയി സമർപ്പിച്ച പൊതുതാല്പര്യഹർജിയാണ് കോടതി പരിഗണിച്ചത്.

അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് സർക്കാർ വിശദീകരിച്ചു. വിദ്യാർഥികൾക്ക് ആശയസ്വാതന്ത്ര്യമുണ്ടെങ്കിലും  അത് അക്രമത്തിലേക്ക് വഴിമാറരുതെന്ന‌് കോടതി  പറഞ്ഞു. ക്യാമ്പസുകളിൽ അക്രമം തടയുന്നതിന് കോടതിക്കു നൽകിയ ഉറപ്പുകളിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദ്ദേശംനൽകി. കേസ് മൂന്നാഴ‌്ചകഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top