Top
20
Saturday, January 2018
About UsE-Paper

സ്വാശ്രയ മെഡി. ഫീസ് : സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ശരിവച്ചു

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌


കൊച്ചി > സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിച്ച ഫീസ് നിര്‍ണയ സമിതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഫീസ് നിര്‍ണയിക്കാന്‍ സമിതിക്ക് അധികാരം നല്‍കി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു.

ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നും ഫീസ് നിശ്ചയിക്കാന്‍ മാനേജ്മെന്റുകളെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെഎംസിടി അടക്കം ഏതാനും മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും ജസ്റ്റിസ് വി ഷെര്‍സിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്.

പുതിയ ഫീസ് ഘടന അനുസരിച്ച് പ്രവേശനം നടത്താം. എന്നാല്‍ ഫീസ് താല്‍ക്കാലികമാണെന്ന് വിദ്യാര്‍ഥികളെ അറിയിക്കണം. വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍നടപടികളില്‍ മാനേജ്മെന്റുകള്‍ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാം.

എംബിബിഎസ് സീറ്റുകളില്‍ 85 ശതമാനത്തിന് അഞ്ചുലക്ഷം രൂപവീതവും, ബിഡിഎസ് സീറ്റുകളില്‍ 85 ശതമാനത്തിന് 2.90 ലക്ഷം വീതവുമാണ് ഫീസ് നിശ്ചയിച്ചത്. ഓര്‍ഡിനന്‍സ് വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ ബിഡിഎസ് കോഴ്സിന് 3.25 ലക്ഷം രൂപ ഫീസ് നിശ്ചയിച്ച നടപടിയും ഹൈക്കോടതി ശരിവച്ചു.