Top
26
Wednesday, July 2017
About UsE-Paper

സെന്‍കുമാറിന് ഇടക്കാല ജാമ്യം

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാനും ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ നിര്‍ദേശിച്ചു. 30,000 രൂപയും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും ജാമ്യം അനുവദിക്കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

സെന്‍കുമാറിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതിനാണ് സെന്‍കുമാറിനെതിരെ കേസ്. അതിനിടെ കേസില്‍ അഭിമുഖം നടത്തിയ സമകാലിക മലയാളം വാരിക ലേഖകന്‍ പി എസ് റംഷാദിന്റെയും പരാതിക്കാരില്‍ ഒരാളായ എ എച്ച് ഹഫീസിന്റെയും മൊഴി അന്വേഷണസംഘം തിരുവനന്തപുരത്ത് രേഖപ്പെടുത്തി. സെന്‍കുമാറിന്റെ ഒന്നേമുക്കാല്‍മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണം റെക്കോഡ് ചെയ്ത മൊബൈല്‍ഫോണ്‍ ലേഖകന്‍ അന്വേഷണസംഘത്തിന് കൈമാറി. ഇവ ചൊവ്വാഴ്ച കോടതിക്ക് സമര്‍പ്പിച്ചശേഷം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ അപേക്ഷ നല്‍കും.