Top
20
Wednesday, September 2017
About UsE-Paper

ആര്‍ത്തവരക്തത്തിന് ആഡംബര നികുതി : എസ്എഫ്ഐ പ്രതിഷേധമിരമ്പി

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

ആലപ്പുഴ > കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി നയത്തില്‍ സാനിറ്ററി നാപ്കിന് ആഡംബര നികുതി ചുമത്തിയ നടപടിക്കെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ജില്ലയിലെ കാമ്പസുകളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഓഫീസിലേക്ക് വിദ്യാര്‍ഥിനികള്‍ നാപ്കിന്നുകളില്‍ മുദ്രാവാക്യം എഴുതി അയച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

തുറവൂര്‍ സംസ്കൃത സര്‍വകലാശാല പ്രാദേശിക കേന്ദ്രം, ചേര്‍ത്തല ശ്രീനാരായണ കോളേജ്, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ്, മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്, കായംകുളം വനിതാപോളി തുടങ്ങിയ സ്ഥാപനങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് സംസ്ഥാന കമ്മിറ്റിയംഗം എസ് ആഷിത, നജ്മ, ഊര്‍മിള മോഹന്‍ദാസ്, നിമ്മി എന്നിവര്‍ നേതൃത്വം നല്‍കി. 

ബ്ളീഡ് വിത്തൌട്ട് ഫിയര്‍ ബ്ളീഡ് വിത്തൌട്ട് ടാക്സ് എന്ന എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയുടെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു സമര പരിപാടികള്‍. സ്കൂളുകളും കോളേജുകളും പാരലല്‍ സ്ഥാപനങ്ങളും ഉള്‍പ്പടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൌജന്യ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജെബിന്‍ പി വര്‍ഗീസും സെക്രട്ടറി എം രജീഷും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു