11 December Tuesday

അബുരാജ് എസ്ഐഇടി ഡയറക്ടര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 18, 2016


തിരുവനന്തപുരം > മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ബി അബുരാജിനെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി (സിയറ്റ്) ഡയറക്ടറായി നിയമിച്ചു. എംഎ, എംബിഎ ബിരുദധാരിയായ അബുരാജ് രണ്ട് ദശാബ്ദം മാധ്യമരംഗത്തും 10 വര്‍ഷമായി അധ്യാപകനായും പ്രവര്‍ത്തിച്ചു. 2006–11ല്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ഡോക്യുമെന്ററികള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസമേഖലയിലെ അധികാരത്തിന്റെ ഇടപെടലുകള്‍ വിശകലനം ചെയ്യുന്ന 'അധികാരവും അധ്യയനവും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ആലപ്പുഴ ചാരുംമൂട് സ്വദേശിയാണ്. പെരുമണ്‍ എന്‍ജിനിയറിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറായ ഷമീനയാണ് ഭാര്യ. രണ്ടു മക്കള്‍.

പ്രധാന വാർത്തകൾ
Top