20 November Tuesday

ദുരന്തകേന്ദ്രങ്ങളില്‍ ആശ്വാസമേകി സിപിഐ എം നേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

തൃശൂര്‍  > ദുരന്തകേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയും ആശ്വാസമേകിയും സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും സജീവമായി.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രി എ സി മൊയ്തീന്‍, പി കെ ബിജു എംപി, സിപിഐ എം ജില്ലാസെക്രട്ടറി എം എം വര്‍ഗീസ്, സിഐടിയു ജില്ലാസെക്രട്ടറി യു പി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇവിടെ 13പേര്‍ മരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അഞ്ച്‌വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പതിനഞ്ചോളം മണ്ണുമാന്തിയന്ത്രങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പ്രാദേശിക ദുരിതാശ്വാസകേന്ദ്രങ്ങളില്‍ ഭക്ഷണവും താമസവുമുള്‍പ്പടെ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ സിപിഐ എം പ്രവര്‍ത്തകര്‍ മുന്നിലുണ്ട്. എംഎല്‍എമാരും പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരും മേയറും നഗരസഭാ കൗണ്‍സിലര്‍മാരുള്‍പ്പടെ ജനപ്രതിനിധികളും എല്ലാം മറന്ന് രംഗത്തുണ്ട്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top