16 November Friday

തൊടുപുഴ മുട്ടത്ത്‌ ഉരുൾപ്പൊട്ടലിൽപ്പെട്ട ഗൃഹനാഥന്റെ മൃതദേഹം ലഭിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

ഇടുക്കി> കഴിഞ്ഞ ദിവസം തൊടുപുഴക്ക് സമീപം മുട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ ഗ്യഹനാഥന്റെ മൃതദേഹം കണ്ടെത്തി.  മുട്ടം കഴുമറ്റത്തിൽ അനിലിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെയോടെ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. രണ്ട് വീടുകൾ തകർന്നിരുന്നു.അനിൽ ഉരുൾപൊട്ടലിൽ അകപ്പെട്ടതായ സംശയത്തെ തുടർന്ന് സ്ഥലത്ത് തെരച്ചിൽ നടത്തിവരികയായിരുന്നു. മൂന്നു പേരെ രക്ഷപെടുത്തിയിരുന്നു.. അനിലിന്റെ വീടും നിർമ്മാണത്തിലിരുന്ന മറ്റൊരു വീടുമാണ് തകർന്നിരുന്നത്.

അനിലിന്റെ അമ്മ സരോയെയും രണ്ട് മക്കളെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഉരുൾപൊട്ടുന്ന സമയത്ത് അനിൽ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. എന്നാൽ വീട്ടിലേക്ക് പോകുന്നത്  നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുൻപേ അനിൽ അപകടത്തിൽപ്പെടുകയായിരുന്നു.

സംഭവസ്ഥലത്ത്നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

പ്രധാന വാർത്തകൾ
Top