17 November Saturday

അച്ചൻകോവിലാർ കരകവിഞ്ഞു, കോന്നി ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

കോന്നി/ പത്തനംതിട്ട> കനത്ത മഴയിൽ അച്ചൻകോവിലാർ കരകവിഞ്ഞതോടെ കോന്നി ഒറ്റപ്പെട്ടു.  അരുവാപ്പുലം പഞ്ചായത്തിൽ വെൻവേലിപടി മുതൽവയക്കര മുഴി വരെ വെള്ളം കയറി കൊക്കാത്തോട് പ്രദേശം ഒറ്റപ്പെട്ടു അദിവാസി മേഖലയടക്കം പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ് .

പുനലൂർ‐മൂവാറ്റുപുഴ ദേശീയ പാതയിൽ കോന്നി മാരൂർപാലം മുതൽ എലിയറയ്ക്കൽ വരെ റോഡിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി ,സി പി ഐ എം കോന്നി ഏരിയ കമ്മിറ്റി ഓഫീസിന്റെ താഴത്തെ നിലയിൽ വെള്ളം കയറി ,ഐരവണ്ണിലും, കല്ലേ ലി,പ്രമാടത്തും, വള്ളിക്കോടും, വി കോട്ടയത്തും പല പ്രദേശങ്ങളിൽ വെള്ളം കയറി  ,മലയാലപ്പുഴയിൽ കടവുപുഴയിൽ വെള്ളം കയറി വെട്ടൂർ, അട്ടച്ചാക്കൽ ,ആഞ്ഞിലികുന്ന്, ചാങ്കൂർമുക്ക് എന്നീ പ്രേദേശങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലായി, നിരവധി വീടുകൾ തകർന്നു ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി കോന്നി ഗവ.സ്ക്കുളിലും ,വെട്ടൂർ സ്കുളിലും ,മലയാലപ്പുഴ പൊതിപ്പാട് എസ്എൻഡിപി സ്കുളിലും ദുരിതാശ്വാസ ക്യാമ്പിൽ ആളുകളെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ് .

വൈദ്യുതി പൂർണ്ണമായി ഇല്ലാത്ത സ്ഥിതിയാണ്, റോഡുകളിൽ വെള്ളം കയറിയതു കാരണം വാഹനങ്ങൾക്ക് പോകാൻ കഴിയില്ല ,കൊക്കാത്തോട് പ്രദേശത്ത് ഭക്ഷ്യോൽപന്നങ്ങൾ തീർന്ന സ്ഥിതിയാണ് ഇവിടുത്ത് കാർക്ക് മാറി താമസിക്കാനും കഴിയില്ല 4 വശവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്, കോന്നി പൊന്തനാം കുഴി പുത്തൻവീട്ടിൽ മനോഹരന്റെ വീടു തകർന്നു ,
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top