21 September Friday

കഴുത്തറ്റം വെള്ളം

സ്വന്തം ലേഖകൻUpdated: Friday Aug 17, 2018

കൊച്ചി > പെരിയാറും മൂവാറ്റുപുഴയാറും ചാലക്കുടിപുഴയും കരകവിഞ്ഞതോടെ ജില്ലയുടെ മൂന്നിലൊന്ന‌് ഭാഗവും വെള്ളത്തിലായി.  മുന്നൂറിലേറെ ക്യാമ്പുകളിലായി പതിനയ്യായിരത്തിലേറെ കുടുംബങ്ങൾ അഭയം തേടി. അറുപതിനായിരത്തിലേറെ പേരാണ‌് ഒറ്റദിവസംകൊണ്ട‌് ദുരിതാശ്വാസക്യാമ്പുകളിലെത്തിയത‌്.  ഒറ്റപ്പെട്ടവരെ വീടുകളിൽനിന്നും  മാറ്റിപാർപ്പിക്കുന്ന രക്ഷാപ്രവർത്തനങ്ങൾ വൈകിയും തുടർന്നു. കഴിഞ്ഞ രണ്ടു ദിവസംകൊണ്ട‌് പെരിയാറിൽമാത്രം അഞ്ചു മീറ്ററോളം ജലനിരപ്പ‌് ഉയർന്നു. പെരിയാറിന‌ുസമീപമുള്ള വീടുകളിൽ ഒന്നാംനിലവരെ വെള്ളം കയറി.

വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ ഇരുപതിനായിരത്തോളം പേരെയാണ‌് രക്ഷാസേനകളും നാട്ടുകാരും ചേർന്ന‌് സുരക്ഷാകേന്ദ്രങ്ങളിലേക്ക‌് മാറ്റിയത‌്.  അഗ‌്നിശമനസേനാവിഭാഗങ്ങൾ എന്നിവയ‌്ക്ക‌ുപുറമെ നാവികസേന, കരസേനാ വിഭാഗങ്ങളും ഊർജിത രക്ഷാപ്രവർത്തനത്തിലാണ‌്. നാവികസേന 131 പേരെ ഹെലികോപ‌്റ്ററിൽ രക്ഷിച്ചു. ബോട്ടുകളിലും വള്ളങ്ങളിലുമായി നൂറുകണക്കിന‌് പേരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്ക‌് മാറ്റി. മത്സ്യത്തൊഴിലാളികളും വള്ളങ്ങളും ബോട്ടുകളുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top