Top
23
Saturday, September 2017
About UsE-Paper

ഗോരഖ്പൂരിലെ ശിശുഹത്യ : മാനവീയം വീഥിയിൽ നിറങ്ങളാൽ പ്രതിഷേധം

Thursday Aug 17, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം >  ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്സിജന്‍ നിഷേധിയ്ക്കപ്പെട്ടതിലൂടെ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മാനവീയം വീഥിയില്‍ പ്രതിഷേധ ചിത്രരചനയും സാംസ്കാരിക കൂട്ടായ്മയും നടന്നു. ലളിതകലാ അക്കാദമി, മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ് അക്ഷരം ഓണ്‍ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കൂട്ടായ്മ; 'ഗോരഖ്പൂര്‍'  പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി ഉദ്ഘാടനം ചെയ്തു. 

നേമം പുഷ്പ്പരാജ് അധ്യക്ഷനായി. കാരയ്ക്കാമണ്ഡപം  വിജയകുമാര്‍ സ്വാഗതം പറഞ്ഞു.  വിനോദ് വൈശാഖി, അയിലം ഉണ്ണികൃഷ്ണന്‍, ജി പ്രമോദ്, എന്‍ എസ്, വിനോദ്, കെ ജി സൂരജ്,  ആര്‍  ഉണ്ണി, ഷാഹിന്‍ എസ് , ദിലീപ് സി എന്‍ എന്‍, ഡോ. അനീഷ്യ ജയദേവ്  എന്നിവര്‍ സംസാരിച്ചു. അരവിന്ദ് വി മോഹന്‍ നാടന്‍ പാട്ടും  ജഗദീഷ് കോവളം, ആയിഷ എന്നിവര്‍ കവിതകളും അവതരിപ്പിച്ചു.

ചിത്ര രചനയ്ക്ക് നേമം പുഷ്പ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, വിജയന്‍ നെയ്യാറ്റിന്‍കര, രവീന്ദ്രന്‍ പുത്തൂര്‍, അശ്വിനി കുമാര്‍, വേണു തെക്കേമഠം, ടി സി രാജന്‍, ഗോപാലമേനോന്‍, റീന സനില്‍, സുശീല്‍ പട്ടേല്‍ (ഗുജറാത്ത്), ഡോ. ശ്രീകല കെ വി തുടങ്ങി ചിത്രകലാ മേഖലയിലെ പ്രഗത്ഭര്‍  നേതൃത്വം നല്‍കി. മനു എം നന്ദി പറഞ്ഞ

Related News

കൂടുതൽ വാർത്തകൾ »