Top
26
Wednesday, July 2017
About UsE-Paper

നഴ്സുമാരുടെ സമരം സര്‍ക്കാര്‍ അവശ്യമായ നടപടി എത്രയും വേഗം കൈക്കൊള്ളണം: വൈക്കം വിശ്വന്‍

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > സംസ്ഥാനത്ത് ഒരു വിഭാഗം നേഴ്സുമാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി ഗവണ്‍മെന്റ് എത്രയും വേഗം കൈക്കൊള്ളണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപെട്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.  തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.

സമരക്കാരുമായി മുഖ്യമന്ത്രി 20 ന് യോഗം വിളിച്ചിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ യോഗത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. സമരത്തിനോട് സിപിഐ എമ്മിനോ, ഇടതുപക്ഷ സംഘടനകള്‍ക്കോ എതിര്‍പ്പില്ല. ന്യായമായ ആവശ്യങ്ങളാണ് നേഴ്സുമാരുടേത്. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്.

സംസ്ഥാനത്തെ റേഷന്‍ ലിസ്റ്റിന്റെ അപാകതകള്‍ പരിഹരിച്ച് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപെട്ടു. പഞ്ചസാര, മണ്ണെണ്ണ എന്നിവ നിരോധിച്ചതിനു തുല്യമാണ് അവസ്ഥ. മണ്ണെണ്ണയുടെ ദൌര്‍ലഭ്യം മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പ്രശ്നത്തില്‍ അടിയന്തിര നടപടി വേണമെന്നും എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു.
 

Related News

കൂടുതൽ വാർത്തകൾ »