22 July Sunday

എൽഇഡി ബൾബ‌് കേടായാൽ നന്നാക്കി നൽകാൻ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


മുളന്തുരുത്തി
ഉപയോഗശൂന്യമായ എൽഇഡി ബൾബുകൾ വീടുകളിൽ എത്തി  ഉപയോഗയോഗ്യമാക്കുന്നതിനായി വിദ്യാർഥികൾ രംഗത്ത്.

കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഇലക‌്ട്രോണിക്സ് വിഭാഗം വിദ്യാർഥികളാണ് ബൾബുകൾ വീടുകളിലെത്തി നന്നാക്കി നൽകുന്നത്. ഇതിനായി തയ്യാറെടുക്കുന്ന വളന്റിയേഴ്സിന് അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ പരിശീലനം നൽകി.

പരിശീലനത്തിന് പ്രിൻസിപ്പൽ കെ ഐ സജി, അധ്യാപികമാരായ സി കെ സുമ, ഇ പി പ്രസീത എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തി ബൾബുകൾ ശരിയാക്കിനൽകുന്നതിനൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന ബൾബുകൾ സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങൾ സംബന്ധിച്ച് വിദ്യാർഥികൾ ബോധവൽകരണവും  നടത്തും.

പ്രധാന വാർത്തകൾ
Top