18 September Tuesday

പൊതുമേഖലാ ‐സ്വയംഭരണ സ്ഥാപന ജീവനക്കാർക്ക‌് പെൻഷൻ പദ്ധതി

സ്വന്തം ലേഖകൻUpdated: Thursday May 17, 2018


തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക‌് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന‌് മന്ത്രി ടി പി രാമകൃഷ‌്ണൻ അറിയിച്ചു. 

നിലവിൽ പിഎഫ‌് പെൻഷൻ മാത്രമുള്ളവർക്കാണ‌് പ്രത്യേക പെൻഷൻ പദ്ധതി നടപ്പാക്കുക. ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കും. സർക്കാരിനും സ്ഥാപനത്തിനും ജീവനക്കാർക്കും പങ്കാളിത്തമുള്ള പദ്ധതിയാണ‌് പരിഗണനയിൽ. പ്രായോഗികവശങ്ങൾ  പരിശോധിച്ച‌് നിർദേശങ്ങൾ സമർപ്പിക്കാൻ ലേബർ കമീഷണറെ ചുമതലപ്പെടുത്തിയതായും  മന്ത്രി പറഞ്ഞു.

സ‌്റ്റേറ്റ‌് പബ്ലിക‌് സെക്ടർ ആൻഡ‌് ഓട്ടോണമസ‌് ബോഡീസ‌് ഓഫീസേഴ‌്സ‌് ഫെഡറേഷൻ അവകാശ പ്രഖ്യാപന സമ്മേളനത്തിൽ 'പൊതുമേഖലാ സ്വയംഭരണ ജീവനക്കാർക്ക‌് പെൻഷൻ പദ്ധതി' എന്ന ചർച്ച ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യുഡിഎഫ‌് സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പരാജയമാണെന്നാണ‌് വിലയിരുത്തൽ.
 പദ്ധതി പുനഃപരിശോധിക്കുമെന്ന‌് എൽഡിഎഫ‌് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. ഇത‌് നടപ്പാക്കാൻ എൽഡിഎഫ‌് സർക്കാർ പ്രതിജ്ഞാബദ്ധമാണ‌്.
പങ്കാളിത്ത പെൻഷന‌ുസമാനമായ പദ്ധതിയായിരിക്കില്ല പൊതുമേഖല ‐ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുക.

  1000 രൂപയിൽ താഴെ ഇപിഎഫ‌് പെൻഷൻ കിട്ടുന്നവരെ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന‌് തുടക്കമായതായും മന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top