12 December Wednesday

അക്രമികളെ വിശ്വാസിയെന്ന‌് വിളിക്കുന്നത‌് വിചിത്രം: -ശ്രീചിത്രൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018


കളമശേരി
ആചാരത്തിന്റെ പേരിൽ അമ്പലത്തിൽ അതിക്രമം കാണിക്കുന്നവരെ വിശ്വാസിയെന്നും മനുഷ്യത്വമുയർത്തിപ്പിടിച്ച് വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി നിൽക്കുന്നവരെ അവിശ്വാസിയെന്നും വിളിക്കുന്ന വിചിത്രമായ ഒരു രീതിയാണ് നിലവിലെന്ന് എം ജെ ശ്രീചിത്രൻ പറഞ്ഞു. കുസാറ്റിൽ എംപ്ലോയീസ് അസോസിയേഷന്റെ വനിതാവേദി സംഘടിപ്പിച്ച മതം, വിശ്വാസം, സമത്വം - സ‌്ത്രീപക്ഷ നിലപാടുകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീചിത്രൻ. എസ്എംഎസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഞ്ജു തങ്കപ്പൻ, കെ പി ഹരി തുടങ്ങിയവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
Top