22 November Thursday

രോഗബാധിതയായ വൃദ്ധയെ വെള്ളക്കെട്ടില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

സ്വന്തം ലേഖകന്‍Updated: Monday Jul 16, 2018

തിരുവല്ല > കനത്ത മഴ മൂലം വെള്ളക്കെട്ടിലകപ്പെട്ട വൃദ്ധയെ ഫയര്‍ഫോഴ്‌സ് സംഘം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തിരുമൂലപുരം അടുമ്പട കോളനിയില്‍, വെള്ളം കയറിയ വീട്ടില്‍ രോഗബാധിതയായി കഴിഞ്ഞ വൃദ്ധയായ സരസമ്മയെയാണ് ഫയര്‍ഫോഴ്‌സും റവന്യൂ അധികൃതരും ചേര്‍ന്ന്  ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.

കനത്ത മഴ മൂലം സംസ്ഥാനത്താകമാനം വലിയ നാശനഷ്ടങ്ങളാണുണ്ടാകുന്നത്‌. ഒമ്പത് പേരാണ് മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരണപ്പെട്ടത്.  മരം വീണതിനെ തുടര്‍ന്നും  പാളത്തില്‍ വെള്ളം കയറിയതിനാലും പലയിടത്തും ട്രെയിന്‍ ഗതാഗതവും താറുമാറിയിരിക്കുകയാണ്

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top