24 September Monday

അഭിമന്യു വധം: എറണാകുളത്ത്‌ എസ്‌ഡിപിഐ സംസ്‌ഥാന നേതാക്കൾ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

കൊച്ചി>അഭിമന്യു വധക്കേസിൽ എറണാകുളത്ത്‌ എസ്‌ഡിപെിഐ നേതാക്കളെ കസ്‌റ്റഡിയിലെടുത്തു. സംസ്‌ഥാന പ്രസിഡന്റ്‌ അബ്‌ദുൾ മജീദ്‌ ഫൈസി, വൈസ്‌ പ്രസിഡന്റ്‌ എൻ കെ മനോജ്‌ കുമാർ, ജനറൽ സെക്രട്ടറി റോയ്‌ അറയ്‌ക്കൽ , ജില്ലാ പ്രസിഡന്റ്‌ വി കെ ഷൗക്കത്തലി എന്നിവരേയും ഇവരെത്തിയ മൂന്ന്‌ വാഹനങ്ങളിലെ ഡ്രൈവർമാരേയുമാണ്‌ കസ്‌റ്റഡിയിൽ എടുത്തത്‌.

അഭിമന്യുവിന്റെ കൊലപാതകത്തിൽ വിശദീകരണം നൽകാനായി പ്രസ്‌ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തിശേഷം  പുറത്തേക്കിറങ്ങിയപ്പോഴാണ്‌ കസ്‌റ്റഡിയിലെടുത്തത്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top