27 May Sunday

തെന്മലയിൽ 16 കാരിയെ പീഡിപ്പിക്കാൻ കൂട്ടുനിന്നത്‌ അമ്മയും അച്‌ഛനും

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

കൊല്ലം> കൊല്ലത്ത് പതിനാറുകാരിയെ  പീഡിപ്പിക്കാൻ കൂട്ടുനിന്നത്‌ അമ്മയും അച്‌ഛനും.  പണമിടപാടിലെ ബാധ്യത പരിഹരിക്കാൻ പെൺകുട്ടിയെയും അമ്മയെയും അച്ഛൻ കൂട്ടുകാരനു കൈമാറിയതാണെന്ന്‌ പൊലിസിന്‌ വിവരം ലഭിച്ചു.  പല സ്ഥലങ്ങളില്‍വച്ചു നിരവധിതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കണ്ടെത്തി.  കേസില്‍ പെൺകുട്ടിയുടെ അമ്മയും ബന്ധുവും അറസ്റ്റിലായെങ്കിലും അച്ഛന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ ഒളിവിലാണ്.

2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചെന്നു പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.  കൊല്ലം പുളിയറയിലെ ഫാം ഹൗസില്‍ പെണ്‍കുട്ടിയെയും അമ്മയെയും താമസിപ്പിച്ച് അച്ഛന്‍റെ സുഹൃത്ത് നിരവധിത്തവണ പീഡിപ്പിച്ചു.

രക്ഷപ്പെടുത്താന്‍ അമ്മൂമ്മ നടത്തിയ ശ്രമവും പരാജയപ്പെട്ടു. പെണ്‍കുട്ടിയെ അമ്മൂമ്മ കൂട്ടിക്കൊണ്ടുപോയെങ്കിലും അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം വീണ്ടും തെന്മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് അയല്‍വാസിയും ബന്ധുവും പീഡിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

 

പ്രധാന വാർത്തകൾ
Top