18 September Tuesday

സംസ്ഥാനത്ത് പുതിയ മൂന്ന് സൈബർ പോലീസ് സ്റ്റേഷനുകൾ

വെബ് ഡെസ്‌ക്‌Updated: Monday Apr 16, 2018

തിരുവനന്തപുരം >  എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്  ജില്ലകളിൽ പുതിയ  സൈബര്‍ പോലീസ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം  തീരുമാനിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്.

ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 18 തസ്തികകള്‍ (മൊത്തം 54) സൃഷ്ടിക്കാനും തീരുമാനമുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് വിഭാഗത്തിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീരദേശ നിയന്ത്രണ മേഖല (സി.ആര്‍.സെഡ്) ക്ലിയറന്‍സിനുളള പരിശോധനാ ഫീസില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top