18 November Sunday

പെരിയാറിൽ വീണ്ടും ജലനിരപ്പ‌് ഉയരുന്നു ; വീടുകളിലേക്ക‌് മടങ്ങിയവർ വീണ്ടും ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

പൂയംകുട്ടി ബ്ലാവന കടവിൽ വെള്ളമുയർന്നപ്പോൾ അളുകളെ വള്ളത്തിൽ കൊണ്ടുപോകുന്നു

കൊച്ചി
മഴ കനത്തതോടെ പെരിയാറിൽ വീണ്ടും ജലനിരപ്പ‌് ഉയരുന്നു.  കോതമംഗലത്തെ മണികണ്ഠൻചാൽ വീണ്ടും ഒറ്റപ്പെട്ടു. പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിത്തുടങ്ങി.  കഴിഞ്ഞ ദിവസം ക്യാമ്പിൽനിന്ന‌് വീടുകളിലേക്ക‌് മടങ്ങിയ കുടുംബങ്ങൾ വീണ്ടും ക്യാമ്പുകളിലേക്ക‌് തിരിച്ചുവന്നു. ചൊവ്വാഴ‌്ച രാത്രിയിലും കുടുംബങ്ങളെ ക്യാമ്പുകളിലേക്ക‌് മാറ്റുന്നത‌് തുടരുകയാണ‌്. ഇടമലയാർ ഡാമിലെ ജലനിരപ്പ‌് ഉയർന്നതിനെത്തുടർന്ന‌് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവും കൂട്ടി. നേരത്തെ 400 ക്യൂമെക‌്സ‌് വെള്ളമാണ‌് തുറന്നുവിട്ടിരുന്നത‌്. രണ്ട‌് ഷട്ടറുകൾ ഒരുമീറ്റർകൂടി ഉയർത്തി തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ‌് 600 ക്യൂമെക‌്സ‌് ആക്കി. കനത്ത മഴയും തുടർന്നതോടെ  ഭൂതത്താൻകെട്ടിലെ ജലനിരപ്പ‌് രണ്ടു മീറ്ററോളം ഉയർന്നു. നേരത്തെ 29.8 ആയിരുന്നത‌് രാത്രി എട്ടോടെ 32 മീറ്ററായി. മുല്ലപ്പെരിയാർ അണക്കെട്ടും തുറക്കാൻ സാധ്യതയുണ്ട‌്. അങ്ങനെയെങ്കിൽ ഇനിയും വളരെയധികം കുടുംബങ്ങളെ ക്യാമ്പുകളിലേക്ക‌് മാറ്റേണ്ടിവരും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top