27 May Sunday

മണപ്പുറത്ത് തർപ്പണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018


ആലുവ > കുംഭമാസത്തിലെ അമാവാസി വ്യാഴാഴ്ച ഉച്ചവരെയായതിനാൽ ബുധനാഴ്ചയും ശിവരാത്രി മണപ്പുറത്ത് പിതൃതർപ്പണത്തിനായി തിരക്ക് അനുഭവപ്പെട്ടു. ചൊവ്വാഴ്ച ആഘോഷച്ചടങ്ങുകൾക്ക് മണപ്പുറത്ത് എത്തിയ ഭക്തർ ബുധനാഴ്ച ഉച്ചയോടെയാണ് തിരിച്ചുപോയിത്തീർന്നത്. ബുധനാഴ്ച രാവിലെ ഒമ്പതുവരെ മണപ്പുറത്തേക്ക് ഭക്തർ എത്തിക്കൊണ്ടിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ബലിതർപ്പണച്ചടങ്ങുകൾ സമാപിക്കും. എങ്കിലും മൂന്നാഴ്ചക്കാലം വ്യാപാരമേളയ്ക്കായി ആളുകൾ മണപ്പുറത്തേക്ക് ഒഴുകിയെത്തും. വടക്കേ മണപ്പുറത്ത് സജ്ജീകരിച്ചിട്ടുള്ള വിനോദപരിപാടികൾക്കും കാഴ്ചക്കാർ ഏറെയുണ്ട്. മരണക്കിണറും യന്ത്രഊഞ്ഞാലുമാണ് മുതിർന്നവരെ കൂടുതൽ ആകർഷിക്കുന്നത്. കുട്ടികൾക്ക് മാത്രമായും വിവിധ വിനോദപരിപാടികൾ അമ്യൂസ്മെന്റ് പാർക്കിലുണ്ട്.
 

പ്രധാന വാർത്തകൾ
Top