13 November Tuesday

വധൂ വരന്മാർ ഒരു ലക്ഷം ദുരിതാശ്വാസത്തിന്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018


കൊച്ചി
മകളുടെ വിവാഹച്ചെലവു ചുരുക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ചേരാനെല്ലൂർ സ്വദേശി ഒരു ലക്ഷം രൂപ സംഭാവന നൽകി. ചേരാനെല്ലൂർ വള്ളാശേരി  വി കെ രാമചന്ദ്രന്റെയും രാജമ്മയുടെയും മകൾ വി ആർ മിനുവിന്റെ വിവാഹവേദിയിൽ ഒരു ലക്ഷം രൂപയുടെ ചെക്ക‌് സിപിഐ എം എ‌റണാകുളം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ ഏറ്റുവാങ്ങി.

മിനുവും ആലപ്പുഴ വള്ളികുന്നം  തിരുവാതിരയിൽ എൻ കുട്ടന്റെയും വി കെ സുശീലയുടെയും മകൻ ഡോ. എൻ കെ കിരണും തമ്മിലുള്ള വിവാഹം  എറണാകുളം ഫൈൻ ആർട‌്സ‌് ഹാളിലാണ‌് നടന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top