23 September Sunday

എം ആർ വിദ്യാധരനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018


ഉദയംപേരൂർ
മയക്കുമരുന്ന‌് മാഫിയ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ  അനശ്വര രക്തസാക്ഷി എം  ആർ വിദ്യാധരന്റെ 15﹣ാം രക്തസാക്ഷിത്വ വാർഷികം  സിപിഐ എം, ഡിവൈഎഫ്ഐ നേതൃത്വത്തിൽ ആചരിച്ചു. പി വി പ്രഭാകരൻ, അഡ്വ. കെ എസ് അരുൺ കുമാർ എന്നിവർ സ്മൃതി മണ്ഡപത്തിൽ പതാകകൾ ഉയർത്തി.  

ഏരിയ സെക്രട്ടറി ടി സി ഷിബു അധ്യക്ഷനായി. അഡ്വ. എം സ്വരാജ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. സി എൻ സുന്ദരൻ, പി വി പ്രഭാകരൻ, എ പി സുഭാഷ്, എം എൽ സുരേഷ്, എൻ ടി രാജേന്ദ്രൻ, പി ബി രതീഷ‌് എന്നിവർ സംസാരിച്ചു.

ഐഒസി ജനറൽ വർക്കേഴ്‌സ് യൂണിയൻ സിഐടിയു അനുസ്മരണ യോഗം നടത്തി. സിഐടിയു ജില്ല കമ്മറ്റി അംഗം ടി സി ഷിബു അനുസ്മരണ പ്രഭാഷണം നടത്തി. കെ കെ ജോണി അധ്യക്ഷനായി. ടി കെ പ്രസാദ്, എൻ എം മിത്രൻ, ബിജു അക്കലക്കാടൻ, പുഷ്പൻ  എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
Top