21 May Monday

ഗണേഷ് കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ചട്ടലംഘനമില്ലെന്ന് ജയില്‍ സൂപ്രണ്ട്

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017


കൊച്ചി>നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപിനെ നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജയില്‍ സൂപ്രണ്ട്. ജയില്‍ ചട്ടങ്ങള്‍ പാലിച്ചാണ് ദിലീപിനെ ഗണേഷ് കുമാര്‍ കണ്ടതെന്നും ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ഗണേഷ് കുമാര്‍ ജയിലിന് പുറത്ത് സംസാരിച്ചത് എന്താണെന്ന് അറിയില്ല. പ്രതികള്‍ ആരും ദിലീപിനെ കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആലുവ സബ് ജയിലില്‍ ആണ് ദിലീപ് ഉള്ളത് .
 

പ്രധാന വാർത്തകൾ
Top